Connect with us

Kerala

സോളാര്‍: റിട്ട. ജസ്റ്റിസ് ശിവരാജന്‍ ജുഡീഷ്യല്‍ കമ്മീഷന്‍

Published

|

Last Updated

തിരുവനന്തപുരം: സോളാര്‍ കേസില്‍ റിട്ട. ജസ്റ്റിസ് ശിവരാജനെ ജുഡീഷ്യല്‍ കമ്മീഷനായി നിയമിച്ചു. ആറ് മാസം കാലാവധി അനുവദിക്കപ്പെട്ട കമ്മീഷന്‍ 2006 മുതലുള്ള കേസുകള്‍ അന്വേഷിക്കും. മന്ത്രിസഭായോഗത്തിലാണ് തീരുമാനമായത്.

സിറ്റിംഗ് ജഡ്ജിയെ നല്‍കാനാവില്ലെന്ന് രണ്ടു തവണ ഹൈക്കോടതി അറിയിച്ചതിനെത്തുടര്‍ന്നാണ് റിട്ട. ജഡ്ജിയെക്കൊണ്ട് കേസ് അന്വേഷിപ്പിക്കുന്നത്. എന്നാല്‍ റിട്ട. ജഡ്ജിയെ നിയമിച്ചതില്‍ പ്രതിപക്ഷം തൃപ്തരാകില്ല.

സര്‍ക്കാറിന് ഏതെങ്കിലും തരത്തില്‍ ഈ തട്ടിപ്പില്‍ സാമ്പത്തിക നഷ്ടമുണ്ടായോ എന്നും അങ്ങനെയുണ്ടെങ്കില്‍ ആരാണ് അതിന് ഉത്തരവാദിയെന്നും കമ്മീഷന്‍ അന്വേഷിക്കും.

2004ലാണ് കൊല്ലം സ്വദേശിയായ ജസ്റ്റിസ് ശിവരാജന്‍ വിരമിച്ചത്.

Latest