Connect with us

Wayanad

വയനാട്ടില്‍ മഞ്ഞപ്പിത്തവും പനിയും പടരുന്നു

Published

|

Last Updated

കല്‍പറ്റ: വയനാട്ടില്‍ മഞ്ഞപിത്തവും പനിയും പടര്‍ന്നു പിടിക്കുന്നു. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ഈ മാസം പനി ബാധിച്ച് 6,387 പേരും, മഞ്ഞപിത്തം ബാധിച്ച് 22 പേരും ചികിത്സ തേടിയെത്തി.
മഞ്ഞപിത്തം ബാധിച്ചവരില്‍ ഭൂരിഭാഗവും പച്ചമരുന്ന് ചികിത്സയെയാണ് ആശ്രയിക്കുന്നത്. ഇത് മൂലം രോഗ ബാധിതരുടെ എണ്ണം കൃത്യമായി ലഭിച്ചിട്ടില്ല.
എടവക ഗ്രാമപഞ്ചായയത്തിലെയും പൊഴുതന പ്രദേശങ്ങളിലും താമസിക്കുന്നവരിലാണ് മഞ്ഞപിത്തം കൂടുതലായി കണ്ടു വരുന്നത്.
ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നൂറുക്കണക്കിന് രോഗികളാണ് മഞ്ഞപിത്തത്തിന് പച്ചമരുന്ന് ചികിത്സ തേടുന്നത്. അതിസാരം ബാധിച്ച് ഈ മാസം 602 പേര്‍ ചികിത്സ തേടിയപ്പോള്‍ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളുമായി ഏഴു പേരാണ് ചികിത്സ തേടിയെത്തിയത്.
പനിയം മഞ്ഞപ്പിത്തവും പടരുന്നത് തടയാനാവശ്യമായ മുന്‍കരുതലുകള്‍ ആരോഗ്യവകുപ്പ് അധികൃതര്‍ സ്വീകരിച്ചു വരുന്നുണ്ട്. ശുചിത്വം സ്വീകരിക്കാനും തിളപ്പിച്ചാറിയ വെള്ളം മാത്രമെ കുടിക്കാവൂ എന്നും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Latest