Connect with us

Malappuram

എസ് വൈ എസ് ആദര്‍ശ സമ്മേളനം കുപ്രചാരകര്‍ക്ക് താക്കീതാകും

Published

|

Last Updated

മലപ്പുറം: ഈമാസം 25ന് മലപ്പുറത്ത് നടക്കുന്ന എസ് വൈ എസ് ആദര്‍ശ സമ്മേളനം സുന്നി പ്രസ്ഥാനത്തിനെതിരെ നുണ പ്രചരണങ്ങള്‍ നടത്തിയും അക്രമം അഴിച്ചുവിട്ടും സമൂഹത്തില്‍ ഭിന്നിപ്പിന് ശ്രമിക്കുന്ന കുപ്രചാരകര്‍ക്ക് ശക്തമായ താക്കീതാകും.
മതനവീകരണ ചിന്തകള്‍ കുത്തിവെച്ച് ധാര്‍മികമായും സാംസ്‌കാരികമായും സമൂഹത്തെ വഴിതെറ്റിക്കുന്ന പിഴച്ച പ്രസ്ഥാനക്കാര്‍ക്കെതിരെ എസ് വൈ എസ് സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന രണ്ടാമത്തെ സമ്മേളനമാണിത്.
യൗവനത്തിന്റെ പ്രസരിപ്പ് ചൂഷണം ചെയ്ത് വര്‍ഗീയ ധ്രുവീകരണ വഴികളിലേക്ക് യുവതലമുറയെ തള്ളിവിടുന്നവര്‍ക്കെതിരെ സമ്മേളനം അവബോധം നല്‍കും. ഇത്തരക്കാരുടെ പൊള്ളത്തരങ്ങളെ സമൂഹമധ്യത്തില്‍ തുറന്നുകാട്ടുകയാണ് സമ്മേളന ലക്ഷ്യം. സമ്മേളനത്തിന് മുന്നോടിയായി ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് മലപ്പുറം നഗരത്തില്‍ ആയിരങ്ങള്‍ അണിനിരക്കുന്ന പ്രകടനം നടക്കും. മലപ്പുറം എം എസ് പി പരിസരത്ത് നിന്ന് ആരംഭിക്കുന്ന പ്രകടനം നഗരം ചുറ്റി സമ്മേളന നഗരിയില്‍ സമാപിക്കും.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തുന്ന പ്രവര്‍ത്തകര്‍ക്ക് സമ്മേളനം വീക്ഷിക്കുന്നതിനും നിസ്‌കാരം നിര്‍വഹിക്കുന്നതിനും വുളു എടുക്കുന്നതിനുമെല്ലാം വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്. സമ്മേളനത്തില്‍ സുന്നി പ്രസ്ഥാനത്തിന്റെ സമുന്നതരായ നേതാക്കളാണ് പങ്കെടുക്കുക.

---- facebook comment plugin here -----

Latest