Connect with us

Kozhikode

സുവര്‍ണ 2013 പ്രദര്‍ശനം 24ന് തുടങ്ങും

Published

|

Last Updated

കോഴിക്കോട്: ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ഒരുക്കുന്ന സുവര്‍ണ 2013 പ്രദര്‍ശനം 24ന് തുടങ്ങും. രാവിലെ 10ന് ജില്ലാ കലക്ടര്‍ സി എ ലത പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. ശാസ്ത്ര, സാംസ്‌കാരിക, ആരോഗ്യ, കലാ രംഗങ്ങളിലെ പ്രമുഖ സ്ഥാപനങ്ങള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തിരുവനന്തപുരം ഐ എസ് ആര്‍ ഒ, കോഴിക്കോട് മെഡിക്കല്‍ കോളജ്, സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, റീജ്യനല്‍ ആര്‍ക്കൈവ്‌സ്, കേരള ചലച്ചിത്ര അക്കാദമി, കാലിക്കറ്റ് ന്യൂമിസ്മാറ്റിക്‌സ് സൊസൈറ്റി തുടങ്ങിയ സ്ഥാപനങ്ങളാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പ്രദര്‍ശനത്തില്‍ പങ്കാളികളാകുന്നത്. ആരോഗ്യ സംരക്ഷണത്തിനുള്ള സൗജന്യ ക്യാമ്പുകളും ഇതോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്. ആയഞ്ചേരി പാവനാടക സംഘത്തിന്റെ പാവകളി, നാസ ഗഫൂറിന്റെ ജ്യോതിശാസ്ത്ര ക്ലാസ്, വാള്‍പ്പയറ്റ് പ്രദര്‍ശനം, വംശനാശ ഭീഷണി നേരിടുന്ന വെച്ചൂര്‍ പശു, മലബാരി ആട്, ജൈവ വിത്തിനങ്ങള്‍, കൂണ്‍ കൃഷി ക്ലാസ് എന്നിവയും പ്രദര്‍ശന നഗരിയില്‍ ഉണ്ടാകും.
രാവിലെ 10 മുതല്‍ വൈകുന്നേരം 6.30 വരെയുള്ള പ്രദര്‍ശനത്തില്‍ പ്രവേശനം പാസ് മുഖേനയാണ്. സ്‌കൂള്‍ കുട്ടികള്‍ക്ക് അഞ്ച് രൂപയും അല്ലാത്തവര്‍ക്ക് 10 രൂപയുമാണ് ഫീസ്.
ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പ്രൊഫ. പി എം രാഘവന്‍, എക്‌സിബിഷന്‍ കമ്മിറ്റി കണ്‍വീനര്‍ പ്രൊഫ. പി ഗീത, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഹരിദാസന്‍ പാലയില്‍, മീഡിയ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എം രാജന്‍, എസ് വി എസ് എം ഷമീല്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest