Connect with us

Ongoing News

കെ പി സി സി നിര്‍വാഹക സമിതിയംഗത്തെ സെക്രട്ടറി മര്‍ദിച്ചതായി പരാതി

Published

|

Last Updated

കോഴിക്കോട്: കെ പി സി സി നിര്‍വാഹക സമിതിയംഗം പി എം നിയാസിനെ സെക്രട്ടറി കെ ജയന്ത് മര്‍ദ്ദിച്ചതായി പരാതി. കഴിഞ്ഞ ദിവസം കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമായി ഐ ഗ്രൂപ്പ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തുമ്പോഴായിരുന്നു സംഭവം. എന്നാല്‍ ഇത്തരമൊരു കാര്യം തനിക്കറിയില്ലെന്ന് ഡി സി സി പ്രസിഡന്റ് കെ സി അബു പറഞ്ഞു. നിയാസ് തനിക്ക് പരാതി നല്‍കിയിട്ടില്ലെന്നും അബു പറഞ്ഞു. കെ പി സി സി നേതൃത്വത്തിന് സംഭവവുമായി ബന്ധപ്പെട്ട് നിയാസ് പരാതി നല്‍കിയെന്നാണ് വിവരം.