Connect with us

Kerala

തിരുവനന്തപുരത്ത് ഒരു കോടിയുടെ സ്വര്‍ണം പിടികൂടി

Published

|

Last Updated

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒരു കോടി രൂപയുടെ സ്വര്‍ണ്ണം പിടികൂടി. സിംഗപ്പൂരില്‍ നിന്നെത്തിയ എട്ടംഗ സംഘത്തില്‍ നിന്നാണ് മൂന്ന് കിലോയിലധികം വരുന്ന സ്വര്‍ണം പിടികൂടിയത്.

തമിഴ്‌നാട് സ്വദേശികളാണ് ഇവരെന്നാണ് വിവരം. ഇന്ന് പുലര്‍ച്ചെ മൂന്നിന് സിംഗപ്പൂരില്‍ നിന്നുള്ള വിമാനത്തിലെത്തിയതായിരുന്നു ഇവര്‍. ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം.

സ്വര്‍ണ്ണക്കടത്ത് പതിവായ സാഹചര്യത്തില്‍ കരിപ്പൂര്‍, നെടുമ്പാശേരി വിമാനത്താവളങ്ങളില്‍ സുരക്ഷാ പരിശോധന കര്‍ശനമാക്കിയിരുന്നു.