Connect with us

Kozhikode

എസ് എസ് എഫ് വിസ്ഡം ക്യാമ്പ് സംഘടിപ്പിച്ചു

Published

|

Last Updated

കോഴിക്കോട്: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി വിവിധ ആര്‍ എസ് സി ഘടകങ്ങളുടെ സഹകരണത്തോടെ നടപ്പാക്കി വരുന്ന വിസ്ഡം പ്രൊഫഷനല്‍ സ്റ്റുഡന്റ്‌സ് സ്‌കോളര്‍ഷിപ്പ് സ്‌കീം അംഗങ്ങള്‍ക്ക് വേണ്ടിയുള്ള ദ്വിദിന വിസ്ഡം ക്യാമ്പ് സംഘടിപ്പിച്ചു.

കുണ്ടൂര്‍ ഗൗസിയ്യ യതീംഖാനയില്‍ നടന്ന ക്യാമ്പ് എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫി ഉദ്ഘാടനം ചെയ്തു. ഹാഫിള് ഉസ്മാന്‍ വിളയൂര്‍ അധ്യക്ഷത വഹിച്ചു.
സംഘടന, ഖുര്‍ആന്‍ പഠനം, ആദര്‍ശം, വിജയത്തിലേക്കുള്ള പാത, ഫേസ് ടു ഫേസ് സെഷനുകള്‍ക്ക് പി വി അഹ്മദ് കബീര്‍, പി എ മുഹമ്മദ് ഫാറൂഖ് നഈമി, സയ്യിദ് ആട്ടീരി തങ്ങള്‍, ശാഫി സഖാഫി മുണ്ടമ്പ്ര, കെ അബ്ദുല്‍ കലാം, എന്‍ വി അബ്ദുര്‍റസാഖ് സഖാഫി നേതൃത്വം നല്‍കി. ആര്‍ എസ് സി ഗള്‍ഫ് കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ ഹകീം, സഊദി നാഷനല്‍ കണ്‍വീനര്‍ സിറാജ് വേങ്ങര, സഊദി നാഷനല്‍ കമ്മിറ്റി അംഗം ഹസൈനാര്‍ സഅദി, ഷാര്‍ജ സോണ്‍ ചെയര്‍മാന്‍ ശബീറലി, ലത്തീഫ് ഹാജി ചെറുമുക്ക്, ബാവ ഹാജി കുണ്ടൂര്‍, അബ്ദുലത്തീഫ് ഹാജി കുണ്ടൂര്‍, എം അബ്ദുല്‍ മജീദ്, എ എ റഹീം തുടങ്ങിയവര്‍ സംബന്ധിച്ചു. വി പി എം ഇസ്ഹാഖ് സ്വാഗതം പറഞ്ഞു.