Connect with us

Kozhikode

എസ് വൈ എസ് ഹാജിമാര്‍ ഇന്ന് തിരിച്ചെത്തും

Published

|

Last Updated

കോഴിക്കോട്: എസ് വൈ എസ് ഹജ്ജ് സെല്ലിനു കീഴില്‍ ഈവര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മത്തിന് പുറപ്പെട്ട ഹാജിമാര്‍ ഇന്ന് തിരിച്ചെത്തും.

കേരളത്തില്‍ ആദ്യമായി സംഘടിത രൂപത്തില്‍ ഹജ്ജ് നിര്‍വ്വഹിക്കുന്നതിന് അവസരമൊരുക്കിയ എസ് വൈ എസിന്റെ 25 ാമത് ഹജ്ജ് സംഘമാണ് കാലത്ത് 9.15ന് കരിപ്പൂര്‍ വിമാന ത്താവളത്തില്‍ ഇറങ്ങുന്നത്. ദേവര്‍ശോല അബ്ദുസ്സലാം മുസ്‌ലിയാരുടെ നേതൃത്വത്തില്‍ സെപ്തംബര്‍ 11ന് പുറപ്പെട്ട സംഘം ഹജ്ജ്, ഉംറകള്‍ക്കു പുറമെ വിശുദ്ധ നഗരങ്ങളിലെ പുണ്യസ്ഥലങ്ങളിലെ സിയാറത്തുകള്‍ പൂര്‍ത്തിയാക്കിയാണ് മടങ്ങുന്നത്. അറഫയിലും മിനായിലുമടക്കം ഹജ്ജിന്റെ കര്‍മങ്ങള്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അടക്കമുള്ള പണ്ഡിതന്മാരുടെയും സാദാത്തുകളുടെയും നേതൃത്വത്തിലാണ് സംഘം നിര്‍വഹിച്ചത്. എയര്‍ ഇന്ത്യയുടെ A I 962-ാംനമ്പര്‍ വിമാനത്തില്‍ എത്തുന്ന സംഘത്തെ എസ് വൈ എസ് സംസ്ഥാന സാരഥികള്‍ എയര്‍പ്പോര്‍ട്ടില്‍ സ്വീകരിക്കും.

 

Latest