Connect with us

Ongoing News

സോളാര്‍: രഹസ്യമൊഴിയുടെ പകര്‍പ്പ് തേടി വി എസ് കോടതിയില്‍

Published

|

Last Updated

പത്തനംതിട്ട: സോളാര്‍ തട്ടിപ്പ് കേസിലെ പരാതിക്കാരനായ മല്ലേലില്‍ ശ്രീധരന്‍ നായരുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് തേടി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ കോടതിയില്‍ . 164ാം വകുപ്പനുസരിച്ച് ശ്രീധരന്‍ നായര്‍ നല്‍കിയ മൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ടാണ് വി എസ് പത്തനംതിട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹരജി നല്‍കിയത്.
ശ്രീധരന്‍ നായര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറിന്റെ പകര്‍പ്പും തട്ടിപ്പ് കേസിലെ പ്രതി സരിതാ എസ് നായരുടെ റിമാന്‍ഡ് റിപ്പോര്‍ട്ടും നല്‍കണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധമായി ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് വി എസ് കോടതി കയറുന്നത്.

Latest