സ്വകാര്യവത്കരണം: വിമാനത്താവള തൊഴിലാളികള്‍ സമരത്തിലേക്ക്

Posted on: October 23, 2013 12:55 am | Last updated: October 22, 2013 at 10:56 pm
SHARE

ന്യൂഡല്‍ഹി: രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് എംപ്ലോയീസ് ഓഫ് എയര്‍പോര്‍ട്ട് അതോററ്റി(എ എ ഐ)യുടെ ആയിരക്കണക്കിന് തൊഴിലാളിള്‍ റിലേ നിരാഹാര സമരത്തിലേക്ക്. തൊഴിലാളികളുടെ നേതൃത്വത്തില്‍ മൂന്ന് ദിവസം നീളുന്ന നിരാഹാര സമരത്തിനായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ വ്യത്യസ്ത യൂനിയനുകള്‍ ജോയിന്റ് ഫോറം രൂപവത്കരിച്ചു. വ്യോമ മന്ത്രാലയത്തിനു മുന്നിലും രാജ്യത്തെ എ എ ഐ ഓഫീസുകള്‍ക്കു മുമ്പിലുമാണ് സമരം നടക്കുക. ചെന്നൈ, കൊല്‍ക്കത്ത, ഗുവാഹത്തി, ജയ്പുര്‍, അഹ്മദാബാദ്, ലക്‌നോ എന്നീ എയര്‍പോര്‍ട്ടുകളാണ് സ്വകാര്യവത്കരിക്കുന്നത്. മുപ്പത് വര്‍ഷത്തേക്ക് വിമാനത്താവളങ്ങള്‍ പാട്ടത്തിന് നല്‍കുക വഴി കേന്ദ്രം വന്‍നേട്ടമാണ് പ്രതീക്ഷിക്കുന്നത്.