Connect with us

International

പ്രധാനമന്ത്രി ചൈനയില്‍; അതിര്‍ത്തി സഹകരണ കരാറില്‍ ഒപ്പ് വെക്കും

Published

|

Last Updated

ബീജിംഗ്: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ചൈനയിലെത്തി. അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം നടത്തുന്ന നുഴഞ്ഞുകയറ്റം തടയുന്നതുള്‍പ്പെടെയുള്ള നിര്‍ണായക ഉടമ്പടികളില്‍ ഇരു രാജ്യങ്ങളും ഒപ്പ് വെക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചൈനീസ് പ്രസിഡന്റ് സി ജിംപിംഗുമായും നാഷനല്‍ പ്യൂപിള്‍സ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സാംഗ് ദീജിയംഗുമായും പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും. അതിര്‍ത്തി പ്രതിരോധ സഹകരണ കരാറുകള്‍ക്ക് പുറമെ നിരവധി ഉടമ്പടികള്‍ ഇരു രാജ്യങ്ങളും ഒപ്പ് വെക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ദേപാസംഗ്, ലഡാക്ക് പോലുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ ഇരു രാജ്യങ്ങള്‍ക്കിടയിലെ സൈനികര്‍ക്കിടയിലുള്ള ഏറ്റുമുട്ടലുകള്‍ ഒഴിവാക്കാനുദ്ദേശിച്ചുളളതാണ് ചരിത്രപ്രാധാന്യമുള്ള അതിര്‍ത്തി സഹകരണ കരാര്‍. കരാറിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചതായി ചൈനീസ് അധികൃതര്‍ വ്യക്തമാക്കി.
ചൈനയിലെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മളമായ വരവേല്‍പ്പാണ് ലഭിച്ചത്. കഴിഞ്ഞ അഞ്ച് മാസത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് ഇന്ത്യയുടെയും ചൈനയുടെയും നേതാക്കള്‍ പരസ്പരം കൂടിക്കാഴ്ച നടത്തുന്നത്.