Connect with us

Kasargod

കടലാടിപ്പാറ ഖനന നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു

Published

|

Last Updated

നീലേശ്വരം: കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ കടലാടിപ്പാറ ഖനന നീക്കത്തിനെതിരെ രാഷ്ടീയപാര്‍ട്ടികളും സാമൂഹിക സംഘടനകളും രംഗത്തെത്തി.
ബി ജെ പി പരപ്പ പഞ്ചായത്തു കമിറ്റി യോഗം ചേര്‍ന്നു കടലാടിപാറ സംരക്ഷണസമിതിയുടെ സമരനീക്കങ്ങള്‍ക്കു പിന്‍തുണ പ്രഖ്യാപിച്ചു. മധു വട്ടിപ്പുന്നയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കമിറ്റിയംഗം അഡ്വ. കെ രാജഗോപാല്‍, എസ് കെ ചന്ദ്രന്‍ പ്രസംഗിച്ചു. രാമകൃഷ്ണന്‍ ബിരിക്കുളം സ്വാഗതം പറഞ്ഞു.
ഖനന നീക്കത്തിനെതിരെ ആര്‍ എസ് പിയും രംഗത്തെത്തി. കടലാടിപ്പാറ സംരക്ഷണസമിതിയുടെ ഖനനവിരുദ്ധ സമരത്തിനു പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് കരിന്തളം ലോക്കല്‍ കമ്മിറ്റി പ്രമേയം പാസാക്കി.
കെ കുഞ്ഞിരാമന്‍ നായര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഹരീഷ് ബി നമ്പ്യാര്‍, ടി ആര്‍ രാഘവന്‍, ബാലകൃഷ്ണന്‍ നമ്പ്യാര്‍, എന്‍ വിജയന്‍ പ്രസംഗിച്ചു. വി വി വിജയന്‍ സ്വാഗതം പറഞ്ഞു.