Connect with us

Kasargod

ജനാധിപത്യത്തിന്റെ മേന്മ വിളംബരം ചെയ്ത് യൂത്ത് പാര്‍ലമെന്റ് ശ്രദ്ധേയമായി

Published

|

Last Updated

കാസര്‍കോട്: ദേശീയ ജനാധിപത്യ പ്രക്രിയയുടെ മഹത്വം വിളംബരം ചെയ്ത് കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച യൂത്ത് പാര്‍ലിമെന്റ് ശ്രദ്ധേയമായി. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സിന്റെ നേതൃത്വത്തിലാണ് മത്സരം നടന്നത്. ലോക്‌സഭയിലെ വിവിധ നടപടിക്രമങ്ങള്‍ യഥാര്‍ഥമായി കുട്ടികള്‍ അവതരിപ്പിച്ചപ്പോള്‍ സദസിനു അത് നവ്യാനുഭവമായി.
കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന മത്സരം നഗരസഭാ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജി നാരായണന്‍ അധ്യക്ഷത വഹിച്ചു. സി ചന്ദ്രകല, സുരേഷ്‌കുമാര്‍, പി ടി ഉഷ, കുമാരി രവീണ എന്നിവര്‍ പ്രസംഗിച്ചു. ഗീത ജി തോപ്പില്‍, വത്സന്‍ പിലിക്കോട് എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികള്‍ പാര്‍ലമെന്റ് പുനര്‍ സൃഷ്ടിയേകിയത്.

 

Latest