Connect with us

Kasargod

ആര്‍ ഡി ഓഫീസ് ഉപരോധം: സി പി എം ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ 1000 പേര്‍ക്കെതിരെ കേസ്

Published

|

Last Updated

കാഞ്ഞങ്ങാട്: വിവിധ ആവശ്യങ്ങളുന്നയിച്ച് കെ എസ് കെ ടി യുവിന്റെ നേതൃത്വത്തില്‍ നടത്തിയ കാഞ്ഞങ്ങാട് ആര്‍ഡിഓഫീസ് ഉപരോധവുമായി ബന്ധപ്പെട്ട് സി പി എം ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്‍, പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗവും കാസര്‍കോട് ഏരിയാ സെക്രട്ടറിയും കെ എസ് കെ ടി യു ജില്ലാ സെക്രട്ടറിയുമായ വി കെ രാജന്‍, കെ കണ്ണന്‍, വെങ്ങാട്ട് കുഞ്ഞിരാമന്‍, പെരിയ രാഘവന്‍, കുഞ്ഞിക്കണ്ണന്‍ നീലേശ്വരം, ചെറാക്കോട്ട് കുഞ്ഞിക്കണ്ണന്‍, പള്ളിക്കൈ രാധാകൃഷ്ണന്‍ എന്നിവര്‍ക്കും കണ്ടാലറിയാവുന്ന ആയിരം പേര്‍ക്കുമെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
വാഹനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും മാര്‍ഗതടസ്സം സൃഷ്ടിച്ചുവെന്ന ഹൊസ്ദുര്‍ഗ് എസ് ഐ. ഇ വി സുധാകരന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ചെയ്തത്.
വിവിധ ആവശ്യങ്ങളുന്നയിച്ചാണ് കെ എസ് കെ ടി യുവിന്റെ നേതൃത്വത്തില്‍ ആര്‍ഡിഓഫീസിന് മുന്നില്‍ ഉപരോധ സമരം നടത്തിയത്. സ്ത്രീകളുള്‍പ്പെടെ നൂറുകണക്കിന് കര്‍ഷക തൊഴിലാളികളാണ് സമരത്തില്‍ അണിനിരന്നത്.

 

Latest