Connect with us

Gulf

മഅ്ദനിയുടെ മക്കളുടെ ഉപവാസത്തിന് പി.സി.എഫ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു

Published

|

Last Updated

ജിദ്ദ. അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് നീതി നല്‍കുക, കേസ് കേന്ദ്ര അന്വേഷണ ഏജന്‍സിയെകൊണ്ട് നിക്ഷ്പക്ഷമായ പുനഃന്വേഷണം നടത്തിക്കുക, കേരള-കേന്ദ്ര സര്‍ക്കരുകള്‍ അടിയന്തിരമായി ഇടപെടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് മഅ്ദനിയുടെ മക്കളായ ഉമര്‍ മുക്താറും,സ്വലാഹുദ്ദീന്‍ അയ്യൂബിയുടേയും നേതൃത്വത്തില്‍ ഒക്‌ടോബര്‍ 28 ന് സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന ഏകദിന ഉപവാസ സമരത്തിന് പീപ്പിള്‍ കള്‍ച്ചറല്‍ ഫോറം ജിദ്ദ സെക്രട്ടേറിയേറ്റ് ഐക്യദാര്‍ഢ്യവും പിന്തുണയും പ്രഖ്യാപിച്ചു. പി.സി.എഫിനെ പ്രധിനിധീകരിച്ച് അവധിയില്‍നാട്ടിലുള്ള പി.സി.എഫ്ഭാരവാഹികളായ ജാഫര്‍ മുല്ലപ്പള്ളി, അബ്ദുള്‍ റശീദ് ഓയൂര്‍, ദിലീപ്താമരക്കുളം, മുസ്തഫ മലപ്പുറം എന്നിവര്‍ പങ്കെടുക്കും.

മഅ്ദനിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ സുപ്രീം കോടതയല്‍ നിന്നുണ്ടായ ഇടക്കാല ഉത്തരവ് ആശ്വാസ ജനകമാണെന്നും യോഗംവിലയിരുത്തി. പ്രസിഡന്റ് സിദ്ദീഖ് സഖാഫിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നാഷണല്‍ കണ്‍വീനര്‍ പി.എ. മുഹമ്മദ് റാസി ഉല്‍ഘാടനം ചെയ്തു. ഉമര്‍ മേലാറ്റൂര്‍, ഷിഹാബ് പൊന്‍മള,അബ്ദുള്‍ റഊഫ് തലശ്ശേരി, ഇസ്മായില്‍ ത്വാഹ കാഞ്ഞിപ്പുഴ എന്നിവര്‍ സംസാരിച്ചു. അബ്ദുള്‍ റസാഖ് മാസ്റ്റര്‍ മമ്പുറം സ്വാഗതവും മുസ്തഫ പൂകയൂര്‍ നന്ദിയും പറഞ്ഞു.