Connect with us

Gulf

ഈദ് അവധി ദിനങ്ങളില്‍ 15,221 ടണ്‍ മാലിന്യങ്ങള്‍ നീക്കി

Published

|

Last Updated

ദുബൈ: ഈദ് അവധി ദിനങ്ങളില്‍ 15,221 ടണ്‍ മാലിന്യം നീക്കം ചെയ്തതായി നഗരസഭ അറിയിച്ചു. മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നത് ഒഴിവാക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഈദ്ഗാഹുകളിലും മസ്ജിദ് പരിസരങ്ങളിലും പ്രത്യേകം ശ്രദ്ധ ചെലുത്തി.
19 സൂപ്പര്‍വൈസര്‍മാരും 328 തൊഴിലാളികളുമാണ് രംഗത്തുണ്ടായിരുന്നത്. 92 അറിയിപ്പുകള്‍ പൊതുജനങ്ങളുടെ ഭാഗത്തു നിന്ന് ലഭിച്ചു. ക്രീക്കില്‍ നിന്ന് പത്ത് ടണ്ണിലധികം മാലിന്യം നീക്കിയതായും ഡയറക്ടര്‍ എഞ്ചിനീയര്‍ അബ്ദുല്‍ മാജിദ് സൈഫി അറിയിച്ചു.

Latest