Connect with us

Kerala

വര്‍ക്കല സലീം വധം: ഒന്നാം പ്രതിക്ക് വധശിക്ഷ

Published

|

Last Updated

തിരുവനന്തപുരം: വര്‍ക്കല സലീം വധക്കേസില്‍ ഒന്നാം പ്രതി ഷെരീഫിന് വധശിക്ഷ. രണ്ടാംപ്രതി സനോബറിന് ജീവപര്യന്തം തടവും പത്ത് ലക്ഷം രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്.
2011 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സലീമും ഷെരീഫും സനോബറും സുഹൃത്തുക്കളായിരുന്നു. സലീം ഷെരീഫിന് കടമായി നല്‍കിയ പണം തിരികെ ചോദിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പണം തിരികെ നല്‍കാതിരിക്കുന്നതിന് വേണ്ടി സലീമിനെ കൊലപ്പെടുത്താന്‍ വേണ്ടി ഷെരീഫും സനോബറും തീരുമാനിച്ചു. തുടര്‍ന്ന് ഷെരീഫിന്റെ വാടകവീട്ടിലേക്ക് വിളിച്ചവരുത്തി സലീമിനെ കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം 16 കഷ്ണങ്ങളാക്കി വെട്ടിനുറുക്കി ഒമ്പത് പ്ലാസ്റ്റിക് കവറുകളിലായി വിവിധ സ്ഥലങ്ങളില്‍ കുഴിച്ചുമൂടി. സലീം കൊല്ലപ്പെട്ട് ദിവസങ്ങള്‍ക്കകം തന്നെ പ്രതികളെ പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം ഇവര്‍ കുറ്റക്കാരാണെന്ന്്് കോടതി വിധിച്ചിരുന്നു. സനോബറില്‍ നിന്ന് ഈടാക്കുന്ന പത്ത് ലക്ഷം രൂപ സലീമിന്റെ കുടുംബത്തിന് നല്‍കാനും കോടതി ഉത്തരവിട്ടു.

Latest