Connect with us

National

കേരളത്തിലെ രാഷ്ട്രീയ സ്ഥിതി കോണ്‍ഗ്രസിന് പ്രതികൂലം: വാസ്‌നിക്ക്

Published

|

Last Updated

ന്യൂഡല്‍ഹി: കേരളത്തിലെ നിലവിലെ രാഷ്ട്രീയ സ്ഥിതി കോണ്‍ഗ്രസിന് പ്രതികൂലമാണെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്ക്. കേരളത്തില്‍ സന്ദര്‍ശനം നടത്തിയ ശേഷം തയ്യാറാക്കിയ അവലോകന റിപ്പോര്‍ട്ടലാണ് വാസ്‌നിക്ക് ഇക്കാര്യം വ്യക്തമാക്കുന്നത്. റിപ്പോര്‍ട്ട് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കൈമാറും.

കേരളത്തില്‍ പാര്‍ട്ടിയും സര്‍ക്കാറും രണ്ട് വഴിക്കാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. രണ്ട് കൂട്ടര്‍ക്കും പരസ്പരം വിശ്വാസത്തിലെടുക്കാന്‍ കഴിയുന്നില്ല. പാര്‍ട്ടി അറിയാതെയാണ് സര്‍ക്കാര്‍ പല തീരുമാനങ്ങളും എടുക്കുന്നത്. പരസ്യപ്രസ്താവന വിലക്കിയിട്ടും നേതാക്കള്‍ അത് തുടരുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പാര്‍ട്ടിക്ക് അകത്ത് ഗ്രൂപ്പ് പോര് മുറുകുകയാണെന്നും ഈ സ്ഥിതി തുടര്‍ന്നാല്‍ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയേല്‍ക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.