Connect with us

National

ലാലുവിന്റേയും ജഗദീശ് ശര്‍മ്മയുടേയും ലോക്‌സഭാഗ്വത്വം റദ്ദാക്കി

Published

|

Last Updated

 ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ലാലു പ്രസാദ് യാദവിന്റെയും ജെ ഡി യുവിലെ ജഗദീഷ് ശര്‍മ്മയുടെയും ലോക്‌സഭാംഗത്വം റദ്ദാക്കി. കാലിത്തീറ്റ കുംഭകോണക്കേസില്‍ ഇരുവരെയും അടുത്തിടെ റാഞ്ചി സി ബി ഐ പ്രത്യേക കോടതി ശിക്ഷിച്ചിരുന്നു. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികള്‍ അയോഗ്യരാകുമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ലാലുവിന്റെയും ജഗദീഷ് ശര്‍മ്മയുടെയും ലോക്‌സഭാംഗത്വം റദ്ദാക്കിയത്.

മെഡിക്കല്‍ സീറ്റ് തിരിമറിക്കേസില്‍ ശിക്ഷിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് റഷീദ് മന്‍സൂദിന്റെ രാജ്യസഭാംഗത്വം മുന്‍പ് റദ്ദാക്കിയിരുന്നു.

 

Latest