Connect with us

Kozhikode

ഫാറൂഖ് സഖാഫിക്ക് യൂറോപ്യന്‍ യൂനിവേഴ്‌സിറ്റിയുടെ ക്ഷണം

Published

|

Last Updated

താമരശ്ശേരി: ഡല്‍ഹി ജാമിഅ മില്ലിയ കൊമേഴ്‌സ് വിഭാഗം ഗവേഷണ വിദ്യാര്‍ഥിയും മര്‍കസ് ഗാര്‍ഡന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ജോയിന്റ് ഡയറക്ടറുമായ കോട്ടുമല ഉമറുല്‍ ഫാറൂഖ് സഖാഫിക്ക് യൂറോപ്യന്‍ യൂനിവേഴ്‌സിറ്റിയുടെ ക്ഷണം. നെതര്‍ലാന്‍ഡിലെ ലെയ്ഡന്‍ യൂനിവേഴ്‌സിറ്റിയില്‍ ഇന്ന് മുതല്‍ 25 വരെ നടക്കുന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ “ഇസ്‌ലാം: മതത്തിലുപരി ഒരു ദീന്‍ ആണ്” വിഷയത്തിലാണ് ഫാറൂഖ് സഖാഫി പ്രബന്ധം അവതരിപ്പിക്കുക. ഇറാന്‍ തുര്‍ക്കി രാജ്യങ്ങളില്‍ നടന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ മര്‍കസിനെ പ്രതിനിധീകരിച്ച് അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.
ഫാറൂഖ് സഖാഫിക്ക് മര്‍കസ് ഗാര്‍ഡന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷനു കീഴില്‍ ഭാരവാഹികള്‍ യാത്രയയപ്പ് നല്‍കി. യോഗത്തില്‍ ഡയറക്ടര്‍ മുഹമ്മദ് അബ്ദുല്‍ ഹഖീം അസ്ഹരി അധ്യക്ഷത വഹിച്ചു.