Connect with us

Wayanad

എസ് എസ് എഫ് ജാഗരണം 2013 ദ്വിദിന ജില്ലാ ക്യാമ്പ് സമാപിച്ചു തലപ്പുഴ: എസ് എസ് എഫ് ജാഗരണം 2013 ദ്വിദിന ജില്ലാ ക്യാമ്പ് സമാപിച്ചു

Published

|

Last Updated

മതബോധവും സംസ്‌കാരവുമുള്ള ധാര്‍മ്മിക മൂല്യങ്ങള്‍ക്കായി നിലയുറപ്പിക്കുന്ന യുവ തലമുറയെ സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായി സംഘടിപ്പിച്ച ക്യാമ്പ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ ജനറല്‍ സെക്രട്ടറി കൈപാണി അബൂബക്കര്‍ ഫൈസി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് പി ഹസന്‍ മുസ്‌ലിയാര്‍ നസ്വീഹത്തിന് നേതൃത്വം നല്‍കി. ബഷീര്‍ സഅദി നെടുങ്കരണ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ അബ്ദുസ്സലാം ഫൈസി, അബ്ദുല്‍ മജീദ് തവിഞ്ഞാല്‍, ജമാലുദ്ദീന്‍ സഅദി,മനാഫ് അച്ചൂര്‍, റഫീഖ് കുപ്പാടിത്തറ എന്നിവര്‍ സംബന്ധിച്ചു. മാതൃക യൂനിറ്റ്, ഖുര്‍ആന്‍ പഠനം, പ്രവര്‍ത്തകന്റെ ആത്മീയത, ഘടകങ്ങളുടെ ധര്‍മ്മം, വ്യക്തിത്വ വികസനം, സോഷ്യല്‍ മീഡിയ ഉപകാരവും ഉപദ്രവും എന്നീ വിഷയങ്ങളില്‍ അബ്ദുല്‍ കബീര്‍ എളേറ്റില്‍, അബ്ദുര്‍റഷീദ് നരിക്കോട്, അബ്ദുര്‍റഹ്മാന്‍ അമാനി, അബ്ദുല്‍ മജീദ് അരിയല്ലൂര്‍, ഡോ. അബ്ദുല്‍സലാം സഖാഫി ഓമശേരി, എസ് അബ്ദുല്ല എന്നിവര്‍ നേതൃത്വം നല്‍കി. സമാപന സെഷനില്‍ മുന്‍കാല നേതാക്കാളായ എസ് ശറഫുദ്ദീന്‍, കെ എസ് മുഹമ്മദ് സഖാഫി, നൗഷാദ് കണ്ണോത്ത്മല, അബ്ദുല്‍നാസര്‍ അഹ്‌സനി എന്നിവര്‍ തലമുറ സംഗമത്തില്‍ സംബന്ധിച്ചു. മരണപ്പെട്ട പ്രസ്ഥാന പ്രവര്‍ത്തകര്‍ക്കുള്ള പ്രാര്‍ഥനാ വേദിയോടെയാണ് ജാഗരണം സമാപിച്ചത്.

---- facebook comment plugin here -----

Latest