Connect with us

Kerala

ഗണേഷും യാമിനിയും വേര്‍പിരിഞ്ഞു

Published

|

Last Updated

തിരുവനന്തപുരം: മുന്‍ മന്ത്രി കെ ബി ഗണേഷ് കുമാറും യാമിനി തങ്കച്ചിയും നിയമപരമായി വിവാഹ ബന്ധം വേര്‍പ്പെടുത്തി. വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നതിന് മുന്നോടിയായുള്ള കൗണ്‍സിലിംഗില്‍ പരസ്പരം ഒത്തുപോവാന്‍ കഴിയില്ലെന്ന് ഇരുവരും അറിയിച്ചതിനെ തുടര്‍ന്നാണ് കുടുംബ കോടതി വിവാഹമോചനം അനുവദിച്ചത്.

അതിനിടെ ഗണേഷ് വിവാഹ മോചന കരാര്‍ ലംഘിച്ച് തനിക്കെതിരെ ആറോപണമുന്നയിച്ചതായി യാമിനി ഇന്നലെ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. അന്തിമ വിധിയില്‍ താന്‍ നല്‍കിയ സത്യവാങ്മൂലത്തിലെ പരാമര്‍ശങ്ങള്‍ പരിഗണിക്കണമെന്നാണ് യാമിനി കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ 10നാണ് ഇരുവരും സംയുക്തമായി വിവാഹ മോചന ഹരജി ഫയല്‍ ചെയതിരിക്കുന്നത്.