Connect with us

National

കേരളത്തില്‍ ഗ്രൂപ്പിസം ശക്തമെന്ന് ഹൈക്കമാന്റ് പ്രതിനിധിയുടെ റിപ്പോര്‍ട്ട്

Published

|

Last Updated

ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പിസം ശക്തമാണ് ഹൈക്കമാന്റ് പ്രതിനിധി മുകുള്‍ വാസ്‌നിക് ഹൈക്കമാന്റിന് റിപ്പോര്‍ട്ട് നല്‍കി. പാര്‍ട്ടിക്ക് സര്‍ക്കാറിനേയും സര്‍ക്കാറിന് പാര്‍ട്ടിയേയും വിശ്വാസത്തിലെടുക്കാനാവുന്നില്ല.പരസ്യ പ്രതികരണം പാടില്ലെന്ന് നിര്‍ദേശം നല്‍കിയിട്ടും നേതാക്കള്‍ പരസ്യ പ്രസ്താവനകള്‍ തുടരുകയാണ്. ഹൈക്കമാന്റ് നിര്‍ദേശങ്ങള്‍ പാലിക്കാത്തത് ഭൂഷണമല്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഈ സ്ഥിതി തുടര്‍ന്നാല്‍ സംസ്ഥാനത്ത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയുണ്ടാവും. താഴേ തട്ട് വരെ ഗ്രൂപ്പിസം ശക്തമാണെന്നും നിലവില്‍ സംസ്ഥാനത്തെ രാഷ്ട്രീയ കാലാവസ്ഥ പാര്‍ട്ടിക്കെതിരാണെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്.

---- facebook comment plugin here -----

Latest