Connect with us

Eranakulam

കൃഷ്ണയ്യരുടെ മോഡി സ്തുതി വീണ്ടും

Published

|

Last Updated

കൊച്ചി: മോഡി സ്തുതിയുമായി വീണ്ടും വി ആര്‍ കൃഷ്ണയ്യര്‍. ആര്‍ എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് ഇന്നലെ കൃഷ്ണയ്യരുടെ വസതിയില്‍ സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് അദ്ദേഹം വീണ്ടും മോഡിയെ വാനോളം പുകഴ്ത്തിയത്.
ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയിലല്ല സത്യസന്ധനായ ഒരു നേതാവ് എന്ന നിലയിലാണ് താന്‍ നരേന്ദ്ര മോഡിയെ പിന്തുണച്ചതെന്ന് കൃഷ്ണയ്യര്‍ കൂടിക്കാഴ്ചയില്‍ പറഞ്ഞു. സത്യസന്ധനായ മോഡിയുടെ കീഴില്‍ ഗുജറാത്ത് വലിയ നേട്ടങ്ങള്‍ കൈവരിക്കുമെന്നും കൃഷ്ണയ്യര്‍ പറഞ്ഞു. കൃഷ്ണയ്യര്‍ക്ക് ഏതാനും പുസ്തകങ്ങള്‍ സമ്മാനിച്ച ഭാഗവത് കൃഷ്ണയ്യരുടെ ഗ്രന്ഥശേഖരം സന്ദര്‍ശിക്കുകയും ചെയ്തു. ഭാഗവതിന്റെ സന്ദര്‍ശനം ഇരുപത് മിനിറ്റോളം നീണ്ടുനിന്നു. ആര്‍ എസ് എസ് ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പങ്കെടുക്കാനാണ് ഭാഗവത് കൊച്ചിയിലെത്തിയത്. ഈ മാസം 25 മുതല്‍ 27 വരെയാണ് കൊച്ചിയില്‍ ആര്‍ എസ് എസ് ചിന്തന്‍ ബൈഠക് നടക്കുന്നത്.

Latest