Connect with us

International

ഒബാമ- ശരീഫ് ചര്‍ച്ച നിര്‍ണായകം: കെറി

Published

|

Last Updated

വാഷിംഗ്ടണ്‍: പാക്കിസ്ഥനും യു എസും തമ്മില്‍ വരാനിരിക്കുന്ന ഉന്നതതല ചര്‍ച്ചകള്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള ബന്ധത്തില്‍ വളരെ നിര്‍ണായകമാണെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി. നാല് ദിവസത്തെ സന്ദര്‍ശനത്തിനാണ് നാവാസ് അമേരിക്കയിലെത്തിയത്. നാളെ ഒബാമയുമായി ശരീഫ് കൂടിക്കാഴ്ച നടത്തും.
കൂടിക്കാഴ്ചക്ക് ശേഷം സംയുക്ത പ്രസ്താവന ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനധിപത്യം പൂര്‍ണ അര്‍ഥത്തില്‍ സ്ഥാപിക്കുകയെന്നത് വളരെ പ്രധാനമാണെന്നും ജോണ്‍ കെറി പറഞ്ഞു. 1999 ല്‍ കാര്‍ഗില്‍ യുദ്ധ സമയത്താണ് ശരീഫ് ഇതിന് മുമ്പ് അമേരിക്ക സന്ദര്‍ശിച്ചത്. ശരീഫിന് ഊഷ്മളമായ സ്വീകരണമാണ് ജോണ്‍ കെറിയുടെ നേതൃത്വത്തില്‍ ഫോഗി ബോട്ടം കാര്യാലയത്തില്‍ ലഭിച്ചത്. ധനകാര്യ മന്ത്രി ഇസ്ഹാഖ് ദര്‍, വിദേശ കാര്യ സെക്രട്ടറി ജലീല്‍ അബ്ബാസ് ജീലാനി തുടങ്ങിയവര്‍ ശരീഫിനെ അനുഗമിക്കുന്നുണ്ട്.