Connect with us

Kasargod

റിഷാദ് വധം; കോടതിവിധിയിലൂടെ പുറത്തുവന്നത് പ്രോസിക്യൂട്ടറുടെ കഴിവുകേട്: ഐ എന്‍ എല്‍

Published

|

Last Updated

കാസര്‍കോട്: റിഷാദ് വധക്കേസില്‍ പ്രതികള്‍ക്കെതിരെ തെളിവുകളും സാക്ഷികളും അന്വേഷണ പരിധിയില്‍ കൊണ്ടുവന്ന് കുറ്റപത്രം സമര്‍പ്പിച്ചിട്ടും കോടതിയില്‍ കുറ്റം തെളിയിക്കാന്‍ പറ്റാത്തതിന്റെ പശ്ചാത്തലം പൊതുജനങ്ങളോട് തുറന്നുപറയാന്‍ അഡ്വ. സി കെ ശ്രീധരന്‍ തയ്യാറാകണമെന്നും റിഷാദ് വധക്കേസില്‍ പ്രതികള്‍ക്കെതിരെ അപ്പീലിനു പോകാന്‍ എത്രയും വേഗം സര്‍ക്കാര്‍ തയ്യാറാകണമെന്നും നാഷണല്‍ യൂത്ത്‌ലീഗ് അടിയന്തിര ജില്ലാകമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടത് കുറ്റം തെളിയിക്കുന്നതില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ കഴിവുകേടാണ്. മാസങ്ങള്‍ക്കു മുമ്പ് വിധി പറഞ്ഞ സമാനമായ മറ്റൊരു കേസില്‍ വര്‍ഗീയവാദികളായ പ്രതികള്‍ക്കുവേണ്ടി കോടതിയില്‍ ഹാജരായി വാദിക്കുകയും പ്രതികളെ രക്ഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഇന്നുവരെ ഒരു കേസില്‍പോലും ഇരകള്‍ക്ക് നീതി വാങ്ങിക്കൊടുക്കാന്‍ സാധിക്കാത്ത അഡ്വ. സി കെ ശ്രീധരനെ പ്രോസിക്യൂഷന്‍ സ്ഥാനത്ത് നിയമിക്കുന്നത് വിലക്കണമെന്നും ഈ കേസിലെ പ്രതികളുമായി രഹസ്യ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ടോ എന്നും ഉന്നതതല അന്വേഷണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
റഹീം ബെണ്ടിച്ചാല്‍ അധ്യക്ഷത വഹിച്ചു. സിദ്ദീഖ് ചേരങ്കൈ, ഫാറൂഖ് തങ്ങള്‍, അബ്ദുര്‍റഹ്മാന്‍ തെരുവത്ത്, ഹൈദര്‍ കുളങ്കര, അശ്‌റഫ് തുരുത്തി, നൗഷാദ് ഹദ്ദാദ്, സിദ്ദീഖ് ചെങ്കള, അഡ്വ. ഹനീഫ് എന്നിവര്‍ സംബന്ധിച്ചു.

 

Latest