Connect with us

Kasargod

പത്രപ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതിയില്‍ അംഗമാകാന്‍ അപേക്ഷ നല്‍കണം

Published

|

Last Updated

കാസര്‍കോട്: നിലവിലുള്ള പത്രപ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതിയില്‍ അംഗത്വമില്ലാത്തവരും ഇപ്പോഴും പത്രപ്രവര്‍ത്തനം തുടരുന്നവരുമായ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പെന്‍ഷന്‍ പദ്ധതിയില്‍ അംഗത്വം നേടുന്നതിനുളള അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ ഈമാസം 31 നകം തിരുവനന്തപുരം ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ക്ക് ലഭിക്കത്തക്ക രീതിയില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.
അപേക്ഷകര്‍ 1993ല്‍ പത്രപ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതി നിലവില്‍ വന്നതിനുശേഷം ഇപ്പോഴും സര്‍വീസില്‍ തുടരുന്നവരും ചുരുങ്ങിയത് 10 വര്‍ഷം കൂടി സര്‍വീസ് ശേഷിച്ചവരും ആയിരിക്കണം. അപേക്ഷയോടൊപ്പം പത്രസ്ഥാപന, പത്രപ്രവര്‍ത്തക യൂണിയന്‍ റിപ്പോര്‍ട്ട് സ്ഥിരം ജീവനക്കാരനാണെന്നുള്ള രേഖ അല്ലെങ്കില്‍ കണ്‍ഫര്‍മേഷന്റെ പകര്‍പ്പ്(സര്‍വീസ് സര്‍ട്ടിഫിക്കറ്റ് സഹിതം) ജനന തീയതി തെളിയിക്കുന്ന രേഖയുടെ പകര്‍പ്പ്, നിയമന ഉത്തരവിന്റെ പകര്‍പ്പ്, രണ്ട് ഫോട്ടോ എന്നിവ ഉള്ളടക്കം ചെയ്യണം. എല്ലാ രേഖകളുടേയും പകര്‍പ്പ് ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം. നിശ്ചിത രേഖകള്‍ ഇല്ലാത്ത അപേക്ഷകള്‍ സ്വീകരിക്കില്ലെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു.