Connect with us

Gulf

'ആഗോള സാമ്പത്തിക പ്രതിസന്ധി മുതലാളിത്ത വ്യവസ്ഥയുടേത്'

Published

|

Last Updated

അബുദാബി: അമേരിക്കയില്‍ പ്രത്യക്ഷപ്പെട്ട സബ്‌െ്രെപം പ്രതിസന്ധിയും യൂറോപ്പിലുണ്ടായ സോവറിന്‍ ഡെബ്റ്റ് പ്രതിസന്ധിയും ഇന്‍ഡ്യന്‍ രൂപയുടെ മൂല്യ ശോഷണവുമെല്ലാം ലോക മുതലാളിത്ത ചങ്ങലയുടെ വിവിധ കണ്ണികളില്‍ പ്രത്യക്ഷപ്പെടുന്ന പ്രതിസന്ധികളാണെന്ന് കേരള സംസ്ഥാന ജനകീയപ്രതിരോധ സമിതി ജനറല്‍ സെക്രട്ടറി ഡോ. വി വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.
സാംസ്‌കാരിക സംഘടനയായ പ്രസക്തി സംഘടിപ്പിച്ച ആഗോള സാമ്പത്തിക പ്രതിസന്ധി: എന്ത്? എന്തുകൊണ്ട്? എന്ന സെമിനാറില്‍ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ആഗോള സാമ്പത്തിക പ്രതിസന്ധി അടിസ്ഥാനപരമായി മുതലാളിത്ത വ്യവസ്ഥയുടെ പ്രതിസന്ധിയാണ്. ജനങ്ങള്‍ക്ക് തൊഴിലും വരുമാനവും പ്രദാനം ചെയ്യാന്‍ ശേഷിയില്ലാത്ത വ്യവസ്ഥയായി കൊടിയ മത്സരത്തില്‍ അധിഷ്ടിതമായ മുതലാളിത്ത്വം മാറിയിരിക്കുന്നു-അദ്ദേഹം പറഞ്ഞു. ഫൈസല്‍ ബാവ അധ്യക്ഷത വഹിച്ചു. സെമിനാര്‍ വി ടി വി ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. റ്റി പി ഗംഗാധരന്‍, എം സുനീര്‍, കെ വി ധനേഷ് കുമാര്‍, ടി കൃഷ്ണകുമാര്‍, അഷ്‌റഫ് ചമ്പാട്, ജോഷി ഒഡേസ, അജി രാധാകൃഷ്ണന്‍ പ്രസംഗിച്ചു.

Latest