Connect with us

Gulf

ലൈംഗികാരോപണം: സ്വദേശിയെ വെറുതെ വിട്ടു

Published

|

Last Updated

അബുദാബി: വീട്ടുവേലക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട സ്വദേശിയെ കോടതി വെറുതെ വിട്ടു. വീട്ടുവേലക്കാരി ലൈംഗിക പീഡനത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞ സാഹചര്യത്തിലാണ് അബുദാബി പ്രാഥമിക കോടതി വെറുതെ വിട്ടത്. സംഭവത്തില്‍ ഉള്‍പ്പെട്ട വീട്ടുജോലിക്കാരിക്ക് വിസാകാലാവധി അവസാനിച്ചിട്ടും രാജ്യത്ത് തങ്ങിയതുമായി ബന്ധപ്പെട്ട് ഒരു മാസത്തെ തടവ് വിധിച്ചു. ശിക്ഷാ കാലാവധി അവസാനിച്ചാല്‍ നാടുകടത്താനും ഉത്തരവില്‍ കോടതി വ്യക്തമാക്കിയിട്ടുണ്ട്. സ്‌പോണ്‍സര്‍ ശ്വാസംമുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ചെന്നും അടിച്ചുവീഴ്ത്തിയ ശേഷം ബലാല്‍സംഗം ചെയ്‌തെന്നും കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതിനെതുടര്‍ന്നായിരുന്നു കോടതി വൈദ്യപരിശോധനക്ക് ഉത്തരവിട്ടത്.
ആരോപണ വിധേയനായ സ്വദേശിക്കെതിരെ സംഭവം തെളിയിക്കാന്‍ ആവശ്യമായ തെളിവില്ലെന്ന് ഇയാളുടെ അഭിഭാഷകനായ ഫൈസ മൂസ കോടതിയില്‍ വാദിച്ചിരുന്നു. യുവതി കോടതിയില്‍ പരസ്പര വിരുദ്ധമായ വിശദീകരണം നല്‍കിയതും കോടതിക്ക് സംഭവത്തില്‍ സംശയം ബലപ്പെടാന്‍ ഇടയാക്കിയിരുന്നു. ബനിയാസിലെ വീട്ടിലായിരുന്നു ആരോപണ വിധേയനായ സ്വദേശിയുടെ വീട്. സംഭവത്തില്‍ കഴമ്പില്ലെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിലായിരുന്നു കോടതി വൈദ്യ പരിശോധനക്ക് യുവതിയെ വിധേയമാക്കാന്‍ ഉത്തരവിട്ടത്. ഈ റിപോര്‍ട്ടിലാണ് വീട്ടുജോലിക്കാരി ലൈംഗികപീഢനത്തിന് ഇരയായിട്ടില്ലെന്ന് വ്യക്തമായത്. ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങളാണ് ഇത്തരം ഒരു ആരോപണത്തിലേക്ക് നയിച്ചതെന്ന ഇയാളുടെ ഭാര്യയും കോടതിയില്‍ വ്യക്തമാക്കിയിരുന്നു.