Connect with us

Gulf

ക്രീക്കില്‍ ശുചീകരണം ആരംഭിച്ചു

Published

|

Last Updated

ദുബൈ: മഴക്കാലം കണക്കിലെടുത്ത് ദുബൈ നഗരസഭയുടെ നേതൃത്വത്തില്‍ ക്രീക്കില്‍ ശുചീകരണം ആരംഭിച്ചു. ഇതിനായി പുതിയ ഒരു ബോട്ട് ഉപയോഗിച്ച് വരുന്നതായും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ മാസമാണ് തുടക്കമായതെന്നും നഗരസഭയുടെ ശുചീകരണ വിഭാഗം തലവന്‍ യാക്കൂബ് മുഹമ്മദ് അല്‍ അലി വ്യക്തമാക്കി.
2013ന്റെ ആദ്യ ആറു മാസങ്ങള്‍ക്കിടയില്‍ നടത്തിയ ശുചീകരണ യജ്ഞത്തില്‍ 283 ടണ്‍ മാലിന്യങ്ങളാണ് ക്രീക്കില്‍ നിന്നും എടുത്തു മാറ്റിയത്. എല്ലാ വര്‍ഷവും വിവിധ സീസണുമായി ബന്ധപ്പെട്ട് ക്രീക്കില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ശുചീരകണ പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട്.
കഴിഞ്ഞ ശൈത്യ കാലത്തും ഇതുപോലെ മാലിന്യം നീക്കിയിരുന്നു. ഇപ്പോള്‍ വീണ്ടും മഴക്കാലവും തുടര്‍ന്ന് വരുന്ന ശൈത്യകാലവും മുന്നില്‍കണ്ടാണ് ശുചീകരണ പ്രവര്‍ത്തികള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. ക്രീക്കിലേക്ക് മഴ വെള്ളം ഒഴുകിയെത്തുന്ന ഓവുകളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യമാണ് പ്രധാനമായും നീക്കുന്നത്. ഇവ മഴവെള്ളത്തോടൊപ്പം കുത്തിയൊലിച്ച് ക്രീക്കില്‍ എത്തിയാല്‍, ക്രീക്കിന്റെ പ്രതിഛായക്ക് മങ്ങലേല്‍പ്പിച്ചേക്കുമെന്നു കരുതിയാണ് ഇവ യുദ്ധകാലാടിസ്ഥാനത്തില്‍ വാരി മാറ്റുന്നത്. പ്ലാസ്റ്റിക് ടയറുകള്‍, യാനങ്ങളുടെ അവശിഷ്ടങ്ങള്‍, മീന്‍ വല, ചപ്പുചവറുകളും ശീതളപാനീയവും ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ എന്നിവയാണ് ക്രീക്കില്‍ നിന്നും എടുത്തു മാറ്റുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

Latest