Connect with us

Gulf

ചന്ദ്രലേഖയുടെ പാട്ട് ഗള്‍ഫിലും ഹിറ്റ്

Published

|

Last Updated

ദുബൈ: യൂട്യൂബില്‍ തരംഗമായ ശേഷം പിന്നണി ഗാനരംഗത്തെത്തിയ മലയാളി വീട്ടമ്മ പി ചന്ദ്രലേഖയുടെ ഖ്യാതി ഭാഷകള്‍ കടന്ന് ഗള്‍ഫിലുമെത്തി. ഗള്‍ഫ് ന്യൂസ് അടക്കം ചില ഗള്‍ഫ് പ്രാദേശിക പത്രങ്ങള്‍ ചന്ദ്രലേഖയുടെ സംഗീത പ്രതിഭയെ അത്ഭുതത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അടൂര്‍ പറക്കോട് സ്വദേശിയായ ചന്ദ്രലേഖയുേെട പാട്ട് യൂട്യൂബില്‍ നാല് ലക്ഷത്തിലധികം പേര്‍ കണ്ടതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍ട്ടിനൊപ്പം ദൃശ്യവും ചേര്‍ത്തിരിക്കുന്നതിനാല്‍ മലയാളം അറിയാത്തവര്‍ പോലും അഭിനന്ദനങ്ങള്‍ രേഖപ്പെടുത്തി. ശുദ്ധവും പ്രകൃതിദത്തവുമായ ശബ്ദമാണ് അവരുടേതെന്നും മാലാഖ പാടുന്നതു പോലെ അനുഭവപ്പെട്ടെന്നും ഒരു പ്രേക്ഷകന്‍ അഭിപ്രായപ്പെട്ടു.

Latest