Connect with us

Ongoing News

ഒടുവില്‍ ഫെയ്‌സ്ബുക്കും പണിമുടക്കി

Published

|

Last Updated

ഒടുവില്‍ ഫെയ്‌സ്ബുക്കും പണിമുടക്കി. തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് ഫെയ്‌സ്ബുക്കിലെ ഇന്ത്യന്‍ സേവനങ്ങള്‍ നിര്‍ത്തിവെച്ചത്. സേവനങ്ങള്‍ നിര്‍ത്തിവെച്ച് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന്റെ ഭാഗമാണ് ഇതെന്ന് ഫെയ്‌സ്ബുക്ക് ലോഗിന്‍ സമയത്ത് സന്ദേശത്തിലൂടെ അറിയിക്കുന്നുണ്ട്. എന്നാല്‍ ചിലര്‍ക്ക് ലോഗിന്‍ ചെയ്യാന്‍ സാധിച്ചെങ്കിലും ഫോട്ടോ പോസ്റ്റ ചെയ്യാനോ കമന്റ്,മെസേജ്,ലൈക്ക് ചെയ്യാനോ സാധിച്ചില്ലെന്നാണ് പരാതി. ഫെയ്‌സ്ബുക്ക് പണിമുടക്കിയതോടെ 1.2 ബില്ല്യണ്‍ വരുന്ന ഉപഭോക്താക്കള്‍ പരാതിയുമായി രംഗത്തെത്തി. ഫെയ്‌സ്ബുക്കിന്റെ മൊബൈല്‍ അപ്ലിക്കേഷനുകളേയും പണിമുടക്ക് ബാധിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ ഈ പ്രശ്‌നം ഇല്ലെന്നാണ് പ്രാഥമിക വിവരം. അതേസമയം സൈറ്റിന്റെ തകരാറിനെ കുറിച്ച് ഫെയ്‌സ്ബുക്ക് അധികൃതര്‍ പ്രതികരിച്ചിട്ടില്ല.

Latest