Connect with us

Kerala

സോളാര്‍ കേസ് അന്വേഷിക്കാന്‍ സിറ്റിംഗ് ജഡ്ജിയെ നല്‍കാനാവില്ലെന്ന് ഹൈക്കോടതി

Published

|

Last Updated

കൊച്ചി: സോളാര്‍ കേസ് അന്വേഷിക്കാന്‍ സിറ്റിങ്ങ് ജഡ്ജിയെ നല്‍കാനാകില്ലെന്ന് വീണ്ടും ഹൈക്കോടതി. ജഡ്ജിമാരുടെ സമ്പൂര്‍ണ്ണയോഗത്തിലാണ് തീരുമാനമുണ്ടായത്. സോളാര്‍ കേസ് അന്വേഷിക്കാന്‍ സിറ്റിങ്ങ് ജഡ്ജിയെ ആവശ്യമുണ്ടെന്ന സര്‍ക്കാര്‍ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. എന്നാല്‍ സിറ്റിങ്ങ് ജഡ്ജിയുടെ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാര്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സമ്പൂര്‍ണ്ണയോഗം ചേര്‍ന്ന് തീരുമാനമെടുത്തത്.

തീരുമാനം രേഖാമൂലം ചീഫ് സെക്രട്ടറിയെ അറിയിക്കും. സിറ്റിംഗ് ജഡ്ജിയെ ലഭിക്കില്ലെന്ന് നേരത്തെ നിയമ വൃത്തങ്ങള്‍ പറഞ്ഞിരുന്നു. ജുഡീഷ്യല്‍ അന്വേഷണങ്ങള്‍ക്ക് സിറ്റിംഗ് ജഡ്ജിയെ വിട്ടുനല്‍കില്ലെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

 

Latest