Connect with us

National

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പതാക പാറിക്കാന്‍ സച്ചിനും രംഗത്തിറങ്ങുന്നു

Published

|

Last Updated

ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ പ്രചാരണ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ് നീക്കം. ഇരുന്നൂറാം ടെസ്‌റ്റോടെ ക്രിക്കറ്റില്‍ നിന്നു വിരമിക്കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് മധ്യപ്രദേശില്‍ സച്ചിനെ രാഷ്ട്രീയത്തില്‍ കളിപ്പിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നത്. കോണ്‍ഗ്രസിന്റെ സ്റ്റാര്‍ കാംപെയ്‌നര്‍ പട്ടികയിലാണ് സച്ചിനെ പ്രതിഷ്ഠിച്ചിരിക്കുന്നതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.

എ ഐ സി സിയുടെ സംസ്ഥാന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചരണ കമ്മിറ്റിയുടെ അധ്യക്ഷനായി നിയോഗിക്കപ്പെട്ട ജ്യോതിരാദിത്യ സിന്ധ്യയാണ് സച്ചിനെ പ്രചാരണ രംഗത്തിറക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പ്രചരണ രംഗത്തിറക്കുന്നതിനായി മാസ്റ്റര്‍ ബ്ലാസ്റ്ററോടു ജ്യോതിരാദിത്യ സിന്ധ്യ തന്നെ സംസാരിക്കും.

2003 മുതല്‍ കോണ്‍ഗ്രസ് മധ്യപ്രദേശില്‍ അധികാരത്തിന് പുറത്താണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മൂന്നാം ഊഴം കാത്തിരിക്കുന്ന ശിവരാജ് ചൗഹാനെ പ്രതിരോധിക്കുകയെന്ന ഭാരിച്ച ജോലിയാണ് ജ്യോതിരാദിത്യ സിന്ധ്യക്കുള്ളത്. സച്ചിന്‍ രംഗത്തിറക്കിയാല്‍ അദ്ദേഹത്തിന്റെ വന്‍ ആരാധക വൃന്ദത്തെ മുഴുവന്‍ കൂടെ നിര്‍ത്താമെന്നാണ് കോണ്‍ഗ്രസ്സ് കണക്ക് കൂട്ടുന്നത്.

---- facebook comment plugin here -----

Latest