Connect with us

Kerala

ഗണേഷ് കുമാര്‍ വിവാഹ മോചന കരാര്‍ ലംഘിച്ചുവെന്ന് യാമിനി

Published

|

Last Updated

തിരുവനന്തപുരം: മുന്‍മന്ത്രി ഗണേഷ് കുമാര്‍ താനുമായുള്ള വിവാഹ കരാര്‍ ലംഘിച്ചുവെന്ന് ഭാര്യ യാമിനി തങ്കച്ചി.

പരസ്പരം ആരോപണം ഉന്നയിക്കരുതെന്ന വ്യവസ്ഥ ഗണേഷ് കുമാര്‍ ലംഘിച്ചിച്ചു എന്നാണ് യാമിനിയുടെ ആരോപണം. തിരുവനന്തപുരം കുടുംബകോടതിയില്‍ യാമിനി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കരാര്‍ ലംഘിച്ചതായി പറഞ്ഞിരിക്കുന്നത്. വിവാഹബന്ധം വേര്‍പെടുത്തണമെന്നാശ്യപ്പെട്ട് ഇരുവരുടേയും അഭിഭാഷകര്‍ കഴിഞ്ഞ ദിവസം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.

കോടതി അനുവദിച്ച ആറുമാസ കാലയളവിലും ഇരുവരും സമവായത്തിലെത്താത്തതിനാല്‍ വിവാഹമോചനം അനുവദിക്കണമെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. കഴിഞ്ഞ ഏപ്രില്‍ 10 നാണ് ഇരുവരും സംയുക്തമായി ഹര്‍ജി സമര്‍പ്പിച്ചത്.

---- facebook comment plugin here -----

Latest