Connect with us

Gulf

സമുദായത്തിന്റെ അഭിമാനത്തിനായി പ്രവര്‍ത്തിക്കുക കാന്തപുരം

Published

|

Last Updated

ജിദ്ദ: സമുദായത്തിന്റേയും സമൂഹത്തിന്റേയും അഭിമാനത്തിനായി പ്രവര്‍ത്തിക്കാന്‍ ഓരോരുത്തരും തയ്യാറാവണമെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ പറഞ്ഞു. ഐ സി എഫ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജിദ്ദ ശറഫിയ്യ മര്‍ഹബയില്‍ സംഘടിപ്പിക്കപ്പെട്ട സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യരെ സൃഷ്ടിപ്പില്‍ തന്നെ ഉന്നത സ്ഥാനം നല്‍കിയാണ് അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത്. അതില്‍ ഉത്തമരാണ് മുസ്‌ലിം സമുദായം. അവരുടെ അന്തസ്സും അഭിമാനവും ഉയര്‍ത്തുതിനാവശ്യമായ പ്രവര്‍ത്തനങ്ങളാണ് ഓരോരുത്തരും ചെയ്യേണ്ടത്. മറ്റുള്ളവരെ ഇകഴ്ത്താനോ അപമാനിക്കാനോ പരിഹസിക്കാനോ ഇസ്‌ലാം മതവിശ്വാസിക്ക് പാടില്ല. ആത്മാര്‍ത്ഥമായ സ്‌നേഹം പരസ്പരം നിലനില്‍ക്കണം. വ്യക്തികളുടെ അഭിമാനത്തെ ഒരിക്കലും ഹനിക്കരുത്. മനുഷ്യരെ സൃഷ്ടാവ് തന്നെ ബഹുമാനിച്ചിരിക്കെ അവരെ ഇകഴ്ത്തുന്ന വാക്കും പ്രവൃത്തിയും ആരില്‍ നിന്നും ഉണ്ടാവരുതെന്നും അദ്ദേഹം ഉണര്‍ത്തി.

ഐസി എഫ് സൗദി നാഷണല്‍ പ്രസിഡന്റ് സയ്യിദ് ഹബീബുല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ ആള്‍ ഇന്ത്യ മുസ്‌ലിം സ്റ്റുഡന്റ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് സയ്യിദ് തുറാബ് സഖാഫി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ റഹ്മാന്‍ മളാഹിരി സ്വാഗതവും മുജീബ് ഏ ആര്‍ നഗര്‍ നന്ദിയും പറഞ്ഞു