Connect with us

Kozhikode

പെരുന്നാള്‍ സമ്മേളനം പ്രൗഢമായി

Published

|

Last Updated

വടകര: പെരുന്നാളിന്റെ സ്‌നേഹ സന്ദേശങ്ങള്‍ സൗഹൃദ പൂര്‍ണമായ സാമൂഹിക ജീവിതം കെട്ടിപ്പടുക്കുന്നതില്‍ വലിയ പങ്കാണ് വഹിക്കുന്നതെന്ന് വില്യാപ്പള്ളിയില്‍ എസ് എസ് എഫ് വടകര ഡിവിഷന്‍ കമ്മിറ്റി സംഘടിപ്പിച്ച പെരുന്നാള്‍ സമ്മേളനം അഭിപ്രായപ്പെട്ടു. സമ്മേളനം എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. വി പി എം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് കോഴിക്കോട് ജില്ലാ ക്ഷേമകാര്യ കണ്‍വീനര്‍ മുഹമ്മദാലി സഖാഫി വള്ളിയാട്, ഹനീഫ സഖാഫി വടകര പെരുന്നാള്‍ സ്‌നേഹ പ്രഭാഷണം നടത്തി.
സമ്മേളനത്തിന് സമാപനാം കുറിച്ച് നടന്ന ആത്മീയ സംഗമത്തിന് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി നേതൃത്വം നല്‍കി. സയ്യിദ് എം കെ എച്ച് തങ്ങള്‍, എം പി മൊയ്തു മുസ്‌ലിയാര്‍, ടി എ റഷീദ് മുസ്‌ലിയാര്‍, പി കെ യൂസുഫ് സഖാഫി, ഹാരിസ് സഖാഫി പങ്കെടുത്തു. അടുത്ത വര്‍ഷം പെരുന്നാള്‍ സമ്മേളനം നടക്കുന്ന കുഞ്ഞിപ്പള്ളിയിലേക്കുള്ള പതാക അഴിയൂര്‍ സെക്ടര്‍ പ്രതിനിധി സയ്യിദ് സൈഫുദ്ദീന്‍ ഖലീല്‍ തങ്ങളില്‍ നിന്ന് ഏറ്റുവാങ്ങി.

Latest