Connect with us

Malappuram

അധ്യാപനത്തില്‍ കാലാനുസൃത മാറ്റങ്ങള്‍ വേണം: ഇ ടി മുഹമ്മദ് ബശീര്‍

Published

|

Last Updated

മലപ്പുറം: ഉന്നത വിദ്യാഭ്യാസ രംഗം ദിനം പ്രതി മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന സാഹചര്യത്തില്‍ അധ്യാപക സമൂഹം അവരുടെ രീതികളില്‍ കാലാനുസൃത മാറ്റങ്ങള്‍ കൊണ്ടുവരണമെന്ന് ഇ ടി മുഹമ്മദ് ബശീര്‍ എം പി പറഞ്ഞു. സി കെ സി ടി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന ഉന്നത വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് സാമ്പത്തിക മുന്നേറ്റത്തേക്കാള്‍ വിദ്യാഭ്യാസ മുന്നേറ്റമാണ് നടന്നു കൊണ്ടിരിക്കുന്നത്. കാലഘട്ടത്തിന്റെ വ്യതിയാനങ്ങള്‍ക്കനുസരിച്ച് വിദ്യാര്‍ഥികളുടെ ചിന്തകളും മാറികൊണ്ടിരിക്കുകയാണ്. ഇതിനനുസരിച്ച് അധ്യാപന രീതികള്‍ പരിഷ്‌കരിക്കണം.
കുട്ടികളില്‍ മൂല്യ തകര്‍ച്ച സംഭവിച്ചുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് തിരുത്തല്‍ ശക്തികളാകാന്‍ അധ്യാപകര്‍ക്ക് സാധിക്കണം. സിലബസുകള്‍ക്കപ്പുറം വിദ്യാര്‍ഥികളുടെ വ്യക്തിത്വ വികസനത്തിലും അധ്യാപകര്‍ ഇടപെടണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഡോ. വി പി അബ്ദുന്നാസര്‍ അധ്യക്ഷത വഹിച്ചു.
ഡോ. കെ എ സക്കരിയ്യ, നൗഷാദ് മണ്ണിശ്ശേരി, ആബിദ് കോട്ട, സലീം എടക്കര, മുഹമ്മദ് നൗഫല്‍ കെ പി, കെ എം ഷാഫി, പ്രൊഫ. മുഹമ്മദ് ത്വയ്യിബ്, ടി വി അബ്ദുര്‍റഹ്മാന്‍, വി പി സലീം, പി ളംറത്ത് പ്രസംഗിച്ചു.
ഡോ. എം ഉസ്മാന്‍ വിഷയം അവതരിപ്പിച്ചു. ഡോ പി എസ് ഷിബ്‌നു സ്വഗതവും ട്രഷറര്‍ മൂസ സ്വലാഹി നന്ദിയും പറഞ്ഞു.