Connect with us

Malappuram

പോലീസിനെ അക്രമിച്ച് മണല്‍ വാഹനം കടത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍

Published

|

Last Updated

പെരിന്തല്‍മണ്ണ: കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്ന ടിപ്പര്‍ ലോറിയെ പിന്തുടര്‍ന്ന് പോലീസിന അക്രമിച്ച് വാഹനം മോചിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍.
പുുലാമന്തോള്‍ പാലൂര്‍ സ്വദേശി തോട്ടുംപള്ളത്ത് അബ്ദുമാസ്റ്റര്‍ മകന്‍ മുഹമ്മദ് റഫീഖ് (30)നെയാണ് പുലാമന്തോള്‍ രണ്ടാം മൈലില്‍ വെച്ച് പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഈ കേസില്‍ നേരത്തെ രണ്ട് പ്രതികളെ റിമാന്‍ഡ് ചെയ്തിട്ടുള്ളതാണ്. റഫീഖിനെതിരെ കൊളത്തൂര്‍ സ്റ്റേഷന്‍ പരിധിയില്‍ തീവെപ്പ് കേസുള്‍പ്പെടെ നിരവധി മണല്‍ കേസുകള്‍ പെരിന്തല്‍മണ്ണ, കൊളത്തൂര്‍ സ്റ്റേഷനുകളില്‍ നിലവിലുണ്ട്.
ഒളിവില്‍ പോയ പ്രതികള്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതിന്റെ അടിസ്ഥാനത്തില്‍ അന്യ സംസ്ഥാനത്തേക്ക് കടന്ന പ്രതികള്‍ നാട്ടില്‍ തിരിച്ചെത്തിയിട്ടുണ്ടെന്ന് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ തിരിച്ചിലിനിടെയാണ് പ്രതി അറസ്റ്റിലാവുന്നത്. മറ്റ് പ്രതികള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായി സി ഐ ജലീല്‍ തോട്ടത്തില്‍ അറിയിച്ചു.

Latest