Connect with us

Kerala

കെ സി എ ഓഫീസ് യൂത്ത് കോണ്‍ഗ്രസുകാര്‍ ആക്രമിച്ചു

Published

|

Last Updated

കൊച്ചി: കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഓഫീസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. ഓഫീസിലേക്ക് തള്ളിക്കയറിയ പ്രവര്‍ത്തകര്‍ ബോര്‍ഡ് അടിച്ചു തകര്‍ത്ത് കെ സി എ സെക്രട്ടറിയെ ഉപരോധിച്ചു.

സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട് കെ സി എയ്‌ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളെ തുടര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ ഓഫീസ് ആക്രമിച്ചത്. കെ സി എയ്‌ക്കെതിരേ കേന്ദ്രമന്ത്രി ശശി തരൂര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. എന്നാല്‍ തരൂരിന്റെ നിലപാട് അപക്വമാണെന്നായിരുന്നു കെ സി എ നിലപാട്.