Connect with us

National

മഅദനിയെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി: അബ്ദുന്നാസര്‍ മഅദനിയെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. അഗര്‍ വാള്‍ കണ്ണാശുപത്രിയിലേക്ക് മാറ്റണമെന്നാണ് സുപ്രീംകോടതി ആവശ്യപ്പെട്ടത്. കേസില്‍ കേരളത്തെ കക്ഷി ചേര്‍ക്കണമെന്ന ഹരജിയില്‍ സംസ്ഥാനസര്‍ക്കാറിന് കോടതി നോട്ടീസയച്ചു. രണ്ടാഴ്ചക്കകം നോട്ടീസിന് മറുപടി നല്‍കണമെന്നാണ് നിര്‍ദേശം.

ആരോഗ്യകാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഇല്ല. വിട്ടുവീഴ്ചക്ക് അനുവദിക്കുകയുമില്ല. നവംബര്‍ 19ന് മുമ്പ് ചികിത്സ പൂര്‍ത്തിയാക്കണം. മഅദനിയോടൊപ്പം ഭാര്യക്കും ആശുപത്രിയില്‍ തങ്ങാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. മഅദനിയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്ന് മഅദനിക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍ കോടതിയെ അറിയിച്ചു.

Latest