Kannur
അല്‍മഖര്‍ സില്‍വര്‍ ജൂബിലിക്ക് സ്വാഗത സംഘമായി
തളിപ്പറമ്പ്: അടുത്ത ഏപ്രില്‍ 12,13 തീയതികളില്‍ നാടുകാണി ദാറുല്‍ അമാനില്‍ നടക്കുന്ന അല്‍മഖര്‍ സില്‍വര്‍ ജൂബിലിക്ക് 1001 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. അല്‍മഖര്‍ ക്യാമ്പസില്‍ നടന്ന കണ്‍വെന്‍ഷനില്‍ പ്രസിഡന്റ് കെ പി ഹംസ മുസ്ലിയാര് ചിത്താരി അധ്യക്ഷത വഹിച്ചു.
സമസ്ത കണ്ണൂര്‍ ജില്ലാ ജന.സെക്രട്ടറി ചാലാട് അബ്ദുല്‍ ഹമീദ് മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. എന്‍ അബ്ദുല്ലത്വീഫ് സഅദി വിഷയാവതരണം നടത്തി. അബ്ദുസമദ് അമാനി പട്ടുവം പദ്ധതി വിശദീകരിച്ചു.
രക്ഷാധികാരികള്‍: സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി, സയ്യിദ് ഹാമിദ് കോയമ്മ അല്‍ബുഖാരി, സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി, സയ്യിദ് മശ്ഹൂര്‍ ഇമ്പിച്ചിക്കോയ തങ്ങള്‍, സയ്യിദ് എസ് ബി പി തങ്ങള്‍ പാനൂര്‍, സയ്യിദ് കോയക്കുഞ്ഞി തങ്ങള്‍, കെ പി മുഹ്യദ്ദീന് മുസ്ലിയാര് കയരളം, അലി മുസ്ലിയാര് പാനൂര്‍. കണ്ട്രോള് ബോര്‍ഡ്: കെ പി ഹംസ മുസ്ലിയാര് ചിത്താരി(ചെയ.), എന്‍ അബ്ദുല്ലത്വീഫ് സഅദി(കണ്.), പി കെ അബൂബക്കര്‍ മൗലവി(കോഡിനേറ്റര്‍). പ്ലാനിംഗ് ബോര്‍ഡ്: കെ പി അബൂബക്കര്‍ മൗലവി പട്ടുവം (ചെയ.), ആര് പി ഹുസൈന് മാസ്റ്റര്‍(കണ്.), അബ്ദുസ്വമദ് അമാനി പട്ടുവം(കോഡിനേറ്റര്‍).
സ്വാഗതസംഘം: സയ്യിദ് മുഹമ്മദ് അസ്ലം ജിഫ്രി(ചെയ.), എം യൂസുഫ് ഹാജി പെരുമ്പ (വര്‍ക്കിംഗ് ചെയ.), സയ്യിദ് മുഹമ്മദ് സുഹൈല്‍ അസ്സഖാഫ്, സയ്യിദ് മുഹമ്മദ് ശാഫി ബാഅലവി, പി മുഹമ്മദ്കുഞ്ഞി മുസ്ലിയാര് മുട്ടില്‍, സി പി അബ്ദുറഊഫ് മുസ്ലിയാര്, ബഷീര്‍ സഅദി നുച്യാട്, എസ് പി ഉമര്‍ ഹാജി(വൈസ്. ചെയ), പി പി അബ്ദുല്‍ ഹകീം സഅദി(ജന. കണ്), കെ പി കമാലുദ്ദീന് മൗലവി, മുഹ്യദ്ദീന് സഖാഫി മുട്ടില്‍, കെ പി അബ്ദുല്‍ ജബ്ബാര്‍ ഹാജി, ബി എ അലി മൊഗ്രാല്‍, റഷീദ് നരിക്കോട്, എം അബ്ദുറഹ്മാന് മാസ്റ്റര്‍(കണ്.), ഉമര്‍ ഹാജി മട്ടന്നൂര്‍(ട്രഷ.)