Connect with us

Kerala

കോഴിക്കോട് മലയോര ഹര്‍ത്താല്‍ തുടങ്ങി

Published

|

Last Updated

കോഴിക്കോട്: പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള നീക്കത്തിനെതിരെ ഇന്ന് കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസം തിരുവമ്പാടിയില്‍ ചേര്‍ന്ന സര്‍വ്വ കക്ഷി യോഗമാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

തിരുവമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി, പുതുപ്പാടി, കട്ടിപ്പാറ, കൂരാച്ചുണ്ട്, ചങ്ങരോത്ത്, കാവിലുംപാറ, ചക്കിട്ടപ്പാറ എന്നിവിടങ്ങളിലാണ് ഹര്‍ത്താല്‍ നടക്കുന്നത്.

മലയോര മേഖലയെ വനപ്രദേശമാക്കി മാറ്റാനുള്ള ഗൂഢ നീക്കമാണ് റിപ്പോര്‍ട്ടിന്റെ മറവില്‍ നടക്കുന്നതെന്നും പരിസ്ഥിതി സംരക്ഷകരായ കര്‍ഷകരെ പരിഗണിക്കാത്ത റിപ്പോര്‍ട്ട് അംഗീകരിക്കാനാവില്ലെന്നും സമര സമിതി പറയുന്നു.

അവശ്യ സര്‍വ്വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Latest