Connect with us

National

പ്രധാനമന്ത്രിയുടെ റഷ്യ സന്ദര്‍ശനം: പുതിയ റിയാക്ടര്‍ കരാറില്‍ ഒപ്പിടില്ല

Published

|

Last Updated

മോസ്‌കോ: ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗിന്റെ റഷ്യ സന്ദര്‍ശനത്തില്‍ കൂടംകൂളം ആണവ റിയാക്ടറിന്റെ വിപൂലീകരണവുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പുവയ്ക്കില്ല. പിന്‍മാറ്റം കൂടംകുളം നിലയത്തിനുനേരെ ഉയരുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണെന്നാണ് സൂചന.

മോസ്‌കോയില്‍ നടക്കുന്ന ഇന്ത്യ-റഷ്യ ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് ഇന്ത്യന്‍ പ്രധാനമന്ത്രി റഷ്യ സന്ദര്‍ശിക്കുന്നത്. റഷ്യയുമായുളള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുകയാണ് സന്ദര്‍ശന ലക്ഷ്യം. എന്നാല്‍ കൂടംകുളം ആണവ റിയാക്ടര്‍ പദ്ധതിയില്‍പ്പെടുത്തി രണ്ടു റിയാക്ടറുകള്‍ കൂടി സ്ഥാപിക്കാനുളള കരാറില്‍ സന്ദര്‍ശനത്തിനിടെ ഇന്ത്യ ഒപ്പുവയ്ക്കുമെന്നുളള വാര്‍ത്തകളുണ്ടായിരുന്നു. നിയമവും വാണിജ്യ സാധ്യതകളും വിശദമായി പഠിച്ചശേഷം മാത്രം കരാറില്‍ ഒപ്പുവച്ചാല്‍ മതിയെന്നാണ് ഇന്ത്യയുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.