Connect with us

International

അര്‍ജന്റീനയില്‍ ട്രെയിന്‍ അപകടം; 99 പേര്‍ക്ക് പരിക്ക്

Published

|

Last Updated

ബ്യൂണസ് അയേഴ്‌സ്: അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ 99ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. കഴിഞ്ഞ വര്‍ഷം നിരവധി പേര്‍ കൊല്ലപ്പെട്ട അതേസ്ഥലത്തു തന്നെയാണ് ഇപ്പോള്‍ വീണ്ടും അപകടമുണ്ടായിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

ബ്യൂണ്‌സ് അയേഴ്‌സിനു സമീപത്തെ വണ്‍സ് റെയില്‍വേ സ്റ്റേഷനിലാണ് അപകടമുണ്ടായത്. അപകടത്തിന്റെ കാരണമെന്താണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ അപകടമുണ്ടാകുന്നതിനു മുന്‍പ് ബ്രേക്ക് തകരാര്‍ ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു.

കഴിഞ്ഞ ഫെബ്രുവരിയില്‍ ഇതേ സ്ഥലത്തു വെച്ച് നടന്ന അപകടത്തില്‍ 51 പേര്‍ മരിക്കുകയും 700 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.