Connect with us

National

കസ്തൂരി രംഗന്‍ കമ്മിറ്റി ശിപാര്‍ശകള്‍ നടപ്പാക്കാന്‍ പ്രത്യേക സമിതി

Published

|

Last Updated

ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള ഡോ കസ്തൂരി രംഗന്‍ ശിപാര്‍ശകള്‍ നടപ്പാക്കുന്നതിനായി പ്രത്യേക സമിതിക്ക് രൂപം നല്‍കാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തീരുമാനിച്ചു. വനം-പരിസ്ഥിതി വകുപ്പ് സെക്രട്ടറിയായിരിക്കും സമിതിയുടെ അദ്ധ്യക്ഷന്‍. മറ്റ് അംഗങ്ങളെ കുറിച്ച് തീരുമാനമായിട്ടില്ല. റിപ്പോര്‍ട്ട് ഫലപ്രദമായി എങ്ങിനെ നടപ്പിലാക്കാം എന്ന് പരിശോധിക്കുന്നതിനാണ് സമിതിയെ നിയമിച്ചിരിക്കുന്നത്. മറ്റ് അംഗങ്ങളെ ഒരാഴ്ച്ചക്കകം തീരുമാനിക്കും.

---- facebook comment plugin here -----

Latest