Connect with us

Palakkad

വോട്ടര്‍പട്ടികയില്‍ ഓണ്‍ലൈന്‍ വഴി പേര് ചേര്‍ക്കല്‍: ജില്ലയില്‍ ഇന്ന് ക്യാമ്പയിന്‍

Published

|

Last Updated

പാലക്കാട്: സംസ്ഥാനത്ത് ഇലക്ഷന്‍ കമ്മീഷന്‍ നടപ്പിലാക്കിയ ഓണ്‍ലൈന്‍ മുഖേന വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നത് മികച്ചതാണെന്ന് ജില്ലയിലെ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച അഭിപ്രായം ഉയര്‍ന്നത്.
യോഗത്തില്‍ ജില്ലയുടെ റോള്‍ ഒബ്‌സര്‍വര്‍ ലളിതാംബിക അധ്യക്ഷത വഹിച്ചു. വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രീയപാര്‍ട്ടികളുടെ സംശയങ്ങള്‍ക്ക് അവര്‍ മറുപടി നല്‍കി. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ വി വാസുദേവന്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിച്ചു. വോട്ടര്‍ പട്ടികയില്‍ സൗജന്യമായി പേര് ചേര്‍ക്കുന്നതിന് ഇന്ന് ജില്ലയില്‍ പ്രത്യേക കാമ്പയിന്‍ നടത്തും.
വോട്ടെടുപ്പ് കേന്ദ്രങ്ങള്‍, അക്ഷയ കേന്ദ്രങ്ങള്‍, താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ഫ്രണ്ട്‌സ് ജനസേവന കേന്ദ്രങ്ങള്‍, കലക്ടറേറ്റ് എന്നിവിടങ്ങളില്‍ പേര് ചേര്‍ക്കാം. ഓണ്‍ലൈനായും ഓണ്‍ലൈന്‍ സൗകര്യമില്ലാത്ത സ്ഥലങ്ങളില്‍ നേരിട്ടും അപേക്ഷ സ്വീകരിക്കുന്നതിന് സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.