Connect with us

Wayanad

ഹെഡ് നഴ്‌സിനു നേരെ മദ്യപിച്ചെത്തിയ ഡോക്ടറുടെ കൈയേറ്റ ശ്രമം

Published

|

Last Updated

മാനന്തവാടി: അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹെഡ് നേഴ്‌സിനു നേരെ മദ്യപിച്ചെത്തിയ ഡോക്ടറുടെ വക കയ്യേറ്റ ശ്രമവും തെറിയഭിഷേകവും. ശനിയാഴ്ച ഉച്ചയോടു കൂടി മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിലാണ് സംഭവം. ഹെഡ്‌നേഴ്‌സും കെജിഎന്‍എ സംസ്ഥാന സെക്രട്ടറിയുമായ സി ജി രാധാകൃഷ്ണനു നേരെയാണ് ഡ്യൂട്ടിയില്‍ ഇല്ലാതിരുന്നിട്ടും അശുപത്രിയിലെത്തി ഡോ. അനൂജ് വാസുദേവന്‍ കയ്യേറ്റ ശ്രമവും തെറിയഭിഷേകവും നടത്തിയത്. യാതൊരു പ്രകോപനവും കൂടാതെയായിരുന്നു ഡോക്ടറുടെ പരാക്രമം.
മുമ്പും പൊതു ജനങ്ങളോടും സഹപ്രവര്‍ത്തകരോടും അപമര്യാദയായി പെരുമാറിയതിന് താക്കീത് ലഭിച്ചിട്ടുള്ള ഡോക്ടര്‍ കൂടിയാണിത്. രോഗിയുടെ മുറിവുകള്‍ ഡോക്ടര്‍മാര്‍ തന്നെ തുന്നണം എന്നുള്ള ഉത്തരവ് പലപ്പോഴും ഇവിടെ പല ഡോക്ടര്‍മാരും പാലിക്കാറില്ല. പലപ്പോളും യാതൊരു ശാസ്ത്രീയമായ അറിവും ഇല്ലാത്ത നേഴസിംഗ് അസിസ്റ്റന്റ്മാരെ ഉപയോഗിച്ചായിരുന്നു മുറിവുകള്‍ തുന്നിയിരുന്നത്. ഇത് ചോദ്യം ചെയ്ത നേഴ്‌സുമാരോട് പല തവണ ഈ ഡോക്ടര്‍ മോശമായി പെരുമാറിയിട്ടുണ്ട്. മുമ്പും ഈ ഹെഡ്‌നേഴസിനെ തന്നെ കയ്യേറ്റം നടത്താനും ശ്രമിച്ചിട്ടുണ്ട്. മുഴുവന്‍ സമയങ്ങളിലും മദ്യപിച്ചാണ് ഈ ഡോക്ടര്‍ രോഗികളെ ചികിത്സിച്ചിരുന്നത്. ഇത് ആശുപത്രി സൂപ്രണ്ടിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടും യാതൊരു നടപടിയുമെടുത്തിട്ടില്ല. ഹെഡ്‌നേഴ്‌സിനു നേരെനടന്ന അസഭ്യവര്‍ഷവും കയ്യേറ്റ ശ്രമത്തിലും പ്രതിഷേധിച്ച് നേഴ്‌സുമാരുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തി.

---- facebook comment plugin here -----

Latest