Connect with us

Malappuram

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അക്ഷയ കേന്ദ്രങ്ങളില്‍ ഇന്ന് സൗജന്യ സേവനം

Published

|

Last Updated

മലപ്പുറം: വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഈമാസം 22 വരെ അവസരം. അക്ഷയ കേന്ദ്രങ്ങളില്‍ സൗജന്യമായി ഇന്ന് അപേക്ഷ നല്‍കാം. താലൂക്ക് ഓഫീസുകളിലും പോളിംഗ് സ്റ്റേഷനിലും പേര് ചേര്‍ക്കുന്നതിനും തിരുത്തുന്നതിനും അവസരമുണ്ടാവും.
രജിസ്റ്റര്‍ ചെയ്താല്‍ അപേക്ഷ സംബന്ധിച്ച വിവരം മൊബൈലില്‍ ലഭിക്കും. ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി വിവരങ്ങള്‍ പരിശോധിച്ച് തിരിച്ചറിയില്‍ കാര്‍ഡ് വീട്ടിലെത്തിക്കും. അപേക്ഷ നല്‍കിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിനും പ്രായം, താമസ സ്ഥലം സംബന്ധിച്ചുള്ള രേഖകള്‍ക്കുമായി ബൂത്ത്തല ഉദ്യോഗസ്ഥര്‍ നേരിട്ട് വീട്ടിലെത്തും.
ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ ഫോട്ടോ അപ്‌ലോഡ് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ അന്വേഷണത്തിന് വരുന്ന ഉദ്യോഗസ്ഥന് പാസ്‌പോര്‍ട്ട് സൈസിലുള്ള ഫോട്ടോ നല്‍കിയാല്‍ മതി. അപേക്ഷിച്ച് 15 ദിവസത്തിനകം അന്വേഷണത്തിന് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയില്ലെങ്കില്‍ മൊബൈലില്‍ ലഭിച്ച ബൂത്ത്തല ഉദ്യോഗസ്ഥന്റെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ കെ ബിജുവിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.

Latest