Connect with us

Malappuram

വിവരാവകാശം ഉള്‍പ്പെടെ 40 സര്‍ക്കാര്‍ സേവനങ്ങള്‍ ഇനി വീട്ടിലിരുന്നാലും ലഭിക്കും

Published

|

Last Updated

മലപ്പുറം: വിവരാവകാശത്തിനുള്ള അ പേക്ഷ നല്‍കുന്നത് ഉള്‍പ്പെ ടെയുള്ള നാല്‍പത് സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഇനി വീട്ടി ലിരുന്നാലും ലഭ്യമാകും. അപേക്ഷ നല്‍കാന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറ ങ്ങുകയോ അക്ഷയ കേന്ദ്ര ങ്ങളില്‍ വരി നില്‍ക്കുകയോ വേണ്ട. വില്ലേജ് ഓഫീസ്, പഞ്ചായത്ത് എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, മറ്റു സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് ലഭിക്കുന്നവ, വിവരാവകാശം അടക്കം 40 സേവനങ്ങള്‍ക്ക് സ്വയം അപേക്ഷിക്കാം.

www.edistrict.kerala.gov.in എന്ന വെബ്‌സൈറ്റു വഴിയാണ് അപേക്ഷ നല്‍കേണ്ടത്. വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാന്‍ അക്ഷയ കേന്ദ്രങ്ങളെ ആശ്രയിക്കേണ്ട അവസ്ഥ ഇതോടെ മറികടക്കാനാവും. അപേക്ഷകന്‍ വെബ്‌സൈറ്റില്‍ ആദ്യം അക്കൗണ്ട് തുടങ്ങണം. ഇതിന് ആധാര്‍ കാര്‍ഡ് നമ്പര്‍ നിര്‍ബന്ധമാണ്.
രജിസ്റ്റര്‍ ചെയ്തവര്‍ക്ക് വിവിധ സേവനങ്ങള്‍ക്ക് അപേക്ഷിക്കാം. നെറ്റ് ബേങ്കിംഗിലൂടെ ഫീസുകള്‍ അടക്കാനും സാധിക്കും. സംസ്ഥാനതലത്തില്‍ 18നാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ഇവ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകാന്‍ കുറച്ചു ദിവസം പിടിക്കും. വിവരാവകാശ നിയമത്തെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അപേക്ഷിക്കേണ്ടതിന്റെ വ്യക്തമായ മാര്‍ഗനിര്‍ദ്ദേശം പറയുന്നില്ല.
നിലവില്‍ അക്ഷയകേന്ദ്രങ്ങള്‍ വഴി അപേക്ഷിക്കുമ്പോള്‍ 22 രൂപയാണ് നല്‍കേണ്ടത്. ഇതില്‍ 10 രൂപ അക്ഷയകേന്ദ്രത്തിനുള്ളതാണ്. സ്വന്തമായി അപേക്ഷിക്കാന്‍ സാധിക്കുന്നതോടെ 12 രൂപ നല്‍കിയാല്‍ മതി. നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററാണ് വെബ്‌സൈറ്റ് രൂപ കല്‍പ്പന ചെയ്തിരിക്കുന്നത്. വെബ് സൈറ്റ് ലോഞ്ചിംഗ് രണ്ട് ദിവസം മുമ്പാണ് നടന്നത്. വെബ് പോര്‍ട്ടലുകള്‍ വഴി ജനങ്ങള്‍ക്ക് വിവിധ സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകളുടെ സേവനങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതിയായ ഇ ഡിസ്ട്രിക്ട് കൂടുതല്‍ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.

 

---- facebook comment plugin here -----

Latest